2014, നവംബർ 12, ബുധനാഴ്‌ച

രാഷ്ട്രീയംഎന്നതൊഴിലധിഷ്ടിതകോഴ്സ്


                                                                                          ഷാനവാസ്  വെട്ടൂര്‍




പ്രവാസജീവിതത്തിലെ ചിലദുര്‍ബലനിമിഷങ്ങളില്‍ ആലോചിച്ചുപോകുന്ന ഒരുകാര്യമുണ്ട് ,ആയകാലത്ത് വല്ലരാഷ്ട്രീയ പാര്‍ട്ടിയിലും നിന്നിരുന്നെങ്കില്‍ ഇന്ന്ഇവിടെവരേണ്ടിയിരുന്നില്ലല്ലോ എന്ന്..കഷ്ടപ്പാടില്ലാതെപണമുണ്ടാക്കുവാന്‍ പറ്റിയ വേറെ ഏതു ഫീല്‍ഡ് ആണ് ഇതിനു തുല്യമായി ഉള്ളത് ..പക്ഷെ  തൊലിക്കട്ടി..അഭിമാനം ..വാക്കുമാറ്റി പറയാനുള്ള കഴിവ് ,പിന്നെ കള്ളത്തരം  ഇതാലോചിക്കുമ്പോള്‍  നഷ്ടബോധമോന്നുമില്ല..   നേതാക്കന്മാര്‍ പോലും  ഇന്നു ലക്ഷ്യമിടുന്നത് ,ഒന്നുകില്‍ മക്കളെ രാഷ്ട്രീയത്തില്‍ കൊണ്ടുവരിക ,അല്ലെങ്കില്‍ മക്കള്‍ക്കുവേണ്ടി രാഷ്ട്രീയം കളിക്കുക ..ഇതാണ് നാം ഇന്നു കണ്ടു വരുന്നത് .അതുകൊണ്ട് തന്നെയാണ് ഇന്നുംഎത്ര പ്രായമുള്ളവര്‍ പോലും    ഇങ്ങനെ പിടിച്ചു നില്‍ക്കുന്നതും ,അല്ലെങ്കില്‍ തന്നെ ഇവരില്ലെങ്കില്‍ എന്ത് ..പലരും പറയുന്നത് ജനങ്ങള്‍ നിര്‍ബന്ധിച്ചു എന്നാണ് ..നാണമില്ലേ ഇവര്‍ക്ക് ...?
ആരെയുംഉദ്ദേശിച്ഛല്ലഇതെഴുതുന്നത്..ഇതുവായിക്കുന്നഅല്‍പമെങ്കിലുംചിന്തിക്കുന്നവര്‍ക്കുവേണ്ടി ..ഒരു ഇലക്ഷനാണ് വരുന്നത് .എന്തായാലും നമ്മളില്‍ പലരും വോട്ടു ചെയ്യുന്നുണ്ടാകാം ..അത് ജനങ്ങളോട് മാന്യമായി സംസാരിക്കുവാന്‍ അറിവുള്ള ,ഒരു പരാതി കൊടുത്താല്‍ വായിക്കാന്‍ കഴിയു ന്ന ,അത്ര പ്രായമില്ലാത്ത ഒരാള്‍ക്കാണെങ്കില്‍ നല്ലത് .ഇവിടെ ഏതു പാര്‍ട്ടിയും ജയിക്കട്ടെ ..പക്ഷെ ധാര്‍ഷ്ട്യം ഇല്ലാത്ത ,ആക്രമണ ഭീഷണി മുഴക്കുന്നവരല്ലാത്ത സമാധാന കാംഷികള്‍ക്ക് വോട്ടുനല്‍കുക .തിരഞ്ഞെടുപ്പുമായി ബന്ധ പ്പെട്ടു ജീവിതം നഷ്ടപ്പെടുന്നവരെ നമ്മുടെ സഹോദരങ്ങളായി കാണുമ്പോള്‍ ഇതിനു പ്രോത് സാഹിപ്പിക്കുനവര്‍ക്ക് വോട്ടു ചെയ്യുവാന്‍ നമുക്കാകില്ല .ഇവിടെ കഴിയുന്ന പ്ര വാസികളില്‍ ,രാഷ്ട്രീയമില്ല,വര്‍ഗ്ഗീയതയില്ല .അബ്ദുള്ളയും മത്തായിയും നാരായണനും ഒരുമുറി ക്കുള്ളില്‍ ഒരു പാത്രത്തില്‍ ആഹാരം കഴിക്കു മ്പോള്‍നിങ്ങള്‍ സ്നേഹത്തിന്‍റെ വില , ജീവന്‍റെ വില അറിയാതെ പോകുന്നതോര്‍ത്തു ഞങ്ങള്‍ സഹതപിക്കുന്നു...ഒരു ബുദ്ധിമുട്ടോ ,വിദ്യാഭ്യാസമോ ഇല്ലാതെ പണമുണ്ടാക്കാന്‍ വേണ്ടി ജനങ്ങളെയും സമൂഹത്തെയും വിറ്റ് കാശാക്കുന്ന ഇവരെ തിരിച്ചറിയാന്‍ നിങ്ങള്‍ക്കാകണം ...ഞങ്ങള്‍ വോട്ടില്ലാത്തവര്‍ .... കാലങ്ങള്‍ക്ക് മുന്‍പ് എന്‍റെ ഒരു സ്നേഹിതന്‍ കോളെജില്‍ ഇല ക്ഷന് നിന്നതിന്  വീട്ടില്‍ നിന്നും ഇറക്കി വിട്ട സംഭവംഞാന്‍ ഓര്‍ത്ത്‌ പോകുന്നു ..അന്ന് ആരും രാഷ്ട്രീയ പ്രവര്‍ത്തനം ഇഷ്ടപ്പെട്ടിരുന്നില്ല .എല്ലാവര്‍ക്കും മക്കളെ കുറിച്ചുള്ള സങ്കല്‍പംഒന്നുകില്‍ ഡോക്ടര്‍ അല്ലെങ്കില്‍ എന്‍ജിനീയര്‍ .എന്നാല്‍ ഇന്നു കാലം മാറിവിദ്യഭ്യാസം യോഗ്യതയായി പരി ഗണിക്കാത്ത ഏക മേഖല രാഷ്ട്രീയമാണ്നേതാക്കന്മാര്‍ മക്കളെ ഇപ്പോള്‍ ജോലിക്ക് വിടുന്നതിനുപകരം കൂടെ നട ത്തി രാഷ്ട്രീയം പഠിപ്പിക്കുന്നു .അല്ലെങ്കില്‍ മക്കളെ നല്ല നിലയിലാക്കാന്‍ വേണ്ടി രാഷ്ട്രീയം കളിക്കുന്നു  
,ഉന്നതങ്ങളില്‍ ജോലി നിര്‍വഹിക്കുന്നവര്‍പോലുംഇവരെഅനുസ്സരിക്കേണ്ടുന്ന ദയനീയ അവസ്ഥ നമ്മുടെ ജനാധി പത്യത്തിലെ ഏറ്റവും വലിയ ഒരു അപാകതയാണ് .യാതൊരു പ്രായപരിധിയുമില്ലാതെ ആര്‍ക്കും മത്സരിക്കാം എന്നുള്ളതും വലിയ തെറ്റായി ഇന്നും  തുടരുമ്പോള്‍ അതു മനസ്സിലാക്കി പ്ര തികരിക്കേണ്ടത് നമ്മളാണെന്ന് ഇനിയെങ്കിലും തിരിച്ചറിയുക .

2014, മാർച്ച് 31, തിങ്കളാഴ്‌ച

                                               വേഷങ്ങൾ 

                                                          ഷാനവാസ്‌  വെട്ടൂർ 

        ഓരോദിവസവും ആടുന്നവേഷങ്ങൾ
        ആര്ക്കുവേണ്ടി .... നാം ....
        ഓരോനിമിഷവുംമാറുന്നവേഷങ്ങൾ
        എന്തിനെന്നറിയാതെ .....
                                                     
          ഉഴറുന്നമനസ്സിൽവിധിതീർത്തജീവിത ...
          വഴിതേടിയുള്ളതല്ലേ ...ഈവേഷങ്ങൾ ...
          ജനിച്ചനാൾ മുതൽ മനുഷ്യനിവിടെ ...
          ഒടുക്കമില്ലാത്തമോഹങ്ങൾ ....
                    
                                              
          മരിക്കുവോളംനാം അണിഞ്ഞിടുന്നു ...
          വികൃത മാമോരോവേഷങ്ങൾ ..
          അണിഞ്ഞൊരുങ്ങു മീവേഷങ്ങളെല്ലാം
          മുഖംമൂടിമാത്രമീ ജീവിതത്തിൽ ...

                                                    
         ആടാൻകൊതിക്കാത്ത വേഷങ്ങളാണുനാം ...
          ആടിതളരുന്നതീമണ്ണിൽ ...
          ആടുന്നുപിന്നെയും ആർക്കെന്നറിയാതെ ..
           അന്ത്യംവരെയുമീവേഷങ്ങൾ ........ 

2014, മാർച്ച് 30, ഞായറാഴ്‌ച

ആരെന്നുചൊല്ലാമോ .....(കടങ്കഥ )


                                                               ഷാനവാസ്  വെട്ടൂര്‍




നാണമതൊട്ടുംഇല്ലാത്തയാള്‍..പക്ഷെ
ഞാനാണുകേമന്‍എന്നഭാവമുള്ളോന്‍ ..


വാക്കുകള്‍കൊണ്ടമ്മാനമാടുന്നോന്‍ ..പക്ഷെ
വാക്കിനുതീരെവിലയില്ലാത്തോന്‍ ....


ആരെയുംഒട്ടുംഭയന്നിടാത്തോന്‍ ..പക്ഷെ
ആരൊക്കെയോതെല്ലുഭയന്നിടുന്നോന്‍ ...


രാജിവെച്ചീടുമെന്നോതുന്നോന്‍നിത്യം  പക്ഷെ
രാജി ഒരിക്കലുംനല്‍കിടാത്തോന്‍ ..
ഭരണത്തില്‍ തീരേപണിയില്ലാത്തോന്‍ ..പക്ഷെ
ചാനലില്‍എന്നും തിളങ്ങിടുന്നോന്‍ .
.നാവെടുത്താല്‍ കള്ളം ചൊല്ലുന്നയാള്‍ ..പക്ഷെ
നാടിനെ ആകെവിരട്ടിടുന്നോന്‍..


നേതാവാണെന്നൊരുധാര്‍ഷ്ട്യമുള്ളോന്‍ ..പക്ഷെ
ഭരണത്തിലാര്‍ക്കുംപിടി പ്പില്ലാത്തോന്‍
എന്തിനുമേതിനും കഥയില്ലാതോതുമീ -
എട്ടുകാലിമമ്മൂഞ്ഞിന്‍ പേര്‍ ചൊല്ലാമോ ....

2014, മാർച്ച് 29, ശനിയാഴ്‌ച


വായന ഇഷ്ടപ്പെടാത്തവര്‍വായിക്കുവാന്‍ ...


                                                                                          ഷാനവാസ് വെട്ടൂര്‍

ഇന്ന്  വായന നമ്മെവിട്ട് അകന്നു കൊണ്ടിരിക്കുന്നു ,പത്രങ്ങള്‍ പോലും കൃത്യമായിവായിക്കുന്നവര്‍ വളരെ കുറവ് ,എന്തിനു വായിക്കണം എന്ന ചിന്ത വെച്ചുപുലര്‍ത്തുന്ന എന്‍റെ സുഹൃത്തുക്കള്‍ അറിയുവാനായി ....
       

      ഇത്ഒരുനടന്നസംഭവം ,വര്‍ഷങ്ങള്‍ക്കുമുന്‍പ് എന്‍റെ ഗ്രാമത്തിലെഒരു സ്കൂളില്‍രക്ഷകര്‍ത്താക്കളുടെഒരു മീറ്റിംഗ നടക്കുകയുണ്ടായി .മീറ്റിംഗില്‍  വളരെ രസകരമായ ഒരു പരിപാടിഅധികൃതര്‍ സംഘടിപ്പിച്ചു .പത്തു ചോദ്യങ്ങള്‍അടങ്ങിയഒരുചോദ്യാവലിരക്ഷകര്‍ത്താക്കള്‍ക്കായിനല്‍കി .പത്തു മിനിട്ട് സമയം .ചോദ്യംപൊതുവിഞ്ജാനം ,മൊത്തം എഴുതുന്നവര്‍ക്ക് സമ്മാനമുണ്ട് ,പലപ്രമുഖരും പങ്കെടുത്ത വേദി ..പക്ഷെ എല്ലാം ഉത്തരം ചെയ്തത്  ഒരു പാവം മത്സ്യകച്ചവട ക്കാരനായിരുന്നു .കച്ചവടസമയത്ത് കേറുന്ന കടകളില്‍ നിന്നും പത്രങ്ങള്‍ വായിക്കുന്ന രീതി അയാള്‍ക്കുണ്ടായിരുന്നു     അയാളുടെ മകന് S.I ആയി ജോലി കിട്ടി .ഇന്നു  D.Y.S.P.ആയി ജോലിചെയ്യുന്നു .അതാണ്‌ വായന എന്ന ഔഷധം ..അതു മനസ്സിലാക്കാതെ ഇന്നു നാം കാണുന്നത് ചാനലുകളിലൂടെ വരുന്ന  അമ്മായിയുടെ വട്ടാക്കുന്ന അപ്പത്തരങ്ങളും ,മാഹീലത്തെ പെണ്ണുങ്ങളെ കണ്ടിക്ക്ണയും,സരിതയുടെ ശരീരവടിവും ,ശാലുവിന്‍റെനൃത്ത ചുവടുകളും ,ജോര്‍ജിന്‍റെ  രാഷ്ട്രീയകോപ്രായങ്ങളും ,സിനിമാനടന്മാരുടെ  രണ്ടാം വിവാഹവുമൊക്കെ മാത്രമാണ് .ഇതിലൂടെനാം എന്ത് അറിവാണ്
കരസ്ഥമാക്കുന്നത് ,നാംവായിക്കുന്നത്  നമുക്കു വേണ്ടി മാത്രം എന്നു ചിന്തിക്കാതെ നാളെ നമ്മുടെ കുട്ടികള്‍ ഒരു സംശയംചോദിച്ചാല്‍ പറയുവാനാകണംഎന്ന ഉദ്ദേശത്തോടെ ആകണം .ഇന്നുനല്ല ജോലിയിരിക്കുന്ന പലര്‍ക്കും ആനുകാലികമായ വിഷയങ്ങള്‍ പലതും അറിയില്ല ,കേരളഗവര്‍ണ ര്‍  ആരെന്ന ചോദ്യത്തിനു ഉത്തരംഅറിയാത്ത എന്‍റെ ഒരു  എന്‍ജിനീയര്‍  സുഹൃത്തിനെ  ഞാന്‍ഓര്‍ത്ത്‌ പോകുകയാണ് ..എല്ലാവരുംവായിക്കും എന്ന ഉദ്ദേശ ത്തോടെയല്ല ഒന്നും എഴുതുന്നത്‌ ,പബ്ലിസിറ്റി ക്കുവേണ്ടിയുമല്ല ,ആനുകാലിമായ കാര്യങ്ങള്‍ മനസ്സിലാക്കുന്നവര്‍ വായിക്കട്ടെ ,എന്നലക്ഷ്യത്തോടെയാണ് ..ആര്എഴുതുന്നു എന്നതിനപ്പുറം എന്ത് എഴുതുന്നു എന്നു മനസ്സിലാക്കുവാനുള്ള തിരിച്ചറിവ് നമുക്കുണ്ടാകണം ..അല്ലാതെ ,water,water,everywhere water,no drops to drink..എന്ന പോലെ ആകരുത് ...എല്ലായിടത്തും അറിയുവാന്‍ ഒരുപാടുണ്ട് ..പക്ഷെ നമുക്കോ ഒന്നും അറിയില്ല ..ഇതല്ലേ സ്ഥിതി .......

2014, മാർച്ച് 25, ചൊവ്വാഴ്ച

പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ ....


                                                    ഷാനവാസ്  വെട്ടൂര്‍






          വിവാദം സൃഷ്ടിക്കുന്നത്ചിലരുടെ വിനോദമായി മാറിയിരിക്കുന്നു ,ഞാന്‍ ഒരു പാര്‍ട്ടിയിലും വിശ്വസിക്കുന്നില്ല  എങ്കിലും ഇത്തരം കാര്യങ്ങള്‍ കാണുമ്പോള്‍ അറിയാതെ പ്രതികരിച്ചു പോകുന്നു ,ദയവായി ക്ഷെമിക്കുക ;;;


               തട്ടമിടാത്തസൈനബ ക്ക് വോട്ടു നല്‍കരുത് ..ഇതാണ്പുതിയ ഒരുവിവാദം ..അത്അവരുടെവ്യക്തിപരമായസ്വാതന്ത്ര്യമാണ് .ഒരുകാലത്ത് മുസ്ലിം വേഷവിധാനത്തിന്‍റെ ഭാഗമായതട്ടം ഇന്ന് പലമതസ്ഥരും,പിന്നെ ഫാഷ ന്‍റെ ഭാഗമായുംസ്ത്രീകള്‍ ഉപയോഗിച്ചുവരുന്നു .അല്ലെങ്കില്‍തന്നെ ഇതിലും വലിയതെറ്റുകള്‍ കാണിക്കുന്നവര്‍ക്കുവേണ്ടി വോട്ടു പിടിക്കുന്നവര്‍ ഇതു എന്തിനുവിവാദമാക്കണം.സ്വന്തംശരീരവുംമനസ്സുംസൂക്ഷിക്കുവാന്‍ആകുമെങ്കില്‍ സൈനബതട്ടമിട്ടില്ലെ ങ്കില്‍ എന്ത്കുഴപ്പം  ? ,ഈ ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ ഓര്‍ക്കേണ്ട ഒരുകാര്യം ,സമൂഹത്തില്‍ കോടീശ്വരന്‍മാരായി മത്സരിക്കുന്ന ഇവരുടെ നേതാക്കള്‍ അവരുടെ സമ്പാദ്യത്തിന് അനുസരിച്ചാണോ ദാനധര്‍മ്മങ്ങള്‍ നല്‍കുന്നത് ,ഹജ്ജു കഴിഞ്ഞു വരുന്നവരുടെ മനസ്സ് ഒരു കൊച്ചുകുട്ടിയുടെതിനുതുല്യമാകണം എന്നു വിവക്ഷിക്കുന്ന ഇസ്ലാമിക സംസ്കാരത്തി ന്‍റെ ഭാഗമായ മുസ്ലിം നേതാക്കള്‍ ആരാണ് ഇസ്ലാമികമായി ജീവിക്കുന്നത് ....? സ്വന്തം മക്കള്‍ക്കും ,കുടുംബങ്ങള്‍ക്കും വേണ്ടിയല്ലാതെ ഈ കൊടിപിടിക്കുന്നവര്‍ക്ക് ഇവരെക്കൊണ്ട് എന്ത് നേട്ടമാണ് ഉള്ളത് ,ആരാണ് ഇസ്ലാം അനു ശാസിക്കുന്ന രീതിയില്‍   പാവങ്ങളെ  സം രക്ഷിക്കുന്നവര്‍  .എങ്കില്‍ പിന്നെഎന്തിനാണീ വിവാദങ്ങള്‍ ..വെറുതെ പല്ലുകുത്തി മണപ്പിക്കാം എന്നല്ലാതെ ...ആരു മത്സരിച്ചാലും ,ജയിച്ചാലും നമുക്ക്ഒന്നും കിട്ടില്ല ..അവര്‍ മാനം മുട്ടെ വളര്‍ന്നു കൊണ്ടേഇരിക്കും .നമ്മെ പ്പോലെയുള്ളവിഡ്ഢികളായ ജനത്തെ ചൂഷണം ചെയ്ത്...അതുകൊണ്ട് വിവാദങ്ങളിലൂടെസമുദായത്തിനകത്ത്കുത്തിത്തിരിപ്പുണ്ടാക്കുന്നവരോട് ഒറ്റ അഭ്യര്‍ത്ഥ ന..യേശുക്രിസ്തു പറഞ്ഞതുപോലെ ..നിങ്ങളില്‍പാപം
ചെയ്യാത്തവര്‍ കല്ലെറിയട്ടെ .....

2014, മാർച്ച് 24, തിങ്കളാഴ്‌ച

    പീഡനം  എന്ന തുടര്‍ക്കഥ ....



                                                     ഷാനവാസ്  വെട്ടൂര്‍ 




            മനോഹരങ്ങളായആപ്തവാക്യങ്ങള്‍ മനസ്സിന്കുളിരേകുന്നമലയാള നാട്ടില്‍നിന്നുമറഞ്ഞുപോകുന്നസംസ്കാരംവളരെവേദനാജനകംതന്നെ ..
സാക്ഷരകേരളംസുന്ദരകേരളം ,...ദൈവത്തിന്‍റെ സ്വന്തംനാട്...,പിന്നെയോ  മാതാ പിതാഗുരു ദൈവം "....  എന്ന ആര്‍ഷസംസ്കാരം ...കേള്‍ക്കാന്‍എന്തുസുഖം ......
        ഓരോദിവസവുംവന്നുകൊണ്ടിരിക്കുന്നവാര്‍ത്തകള്‍പ്രത്യകിച്ചുപീഡന വാര്‍ത്തകള്‍ എന്നനിത്യസംഭവം എ ല്ലാവര്‍ക്കുംവളരെ ഉല്‍ക്കണ്ട  ഉണ്ടാക്കുന്നതാണ്.. .പ്രവാസികളസംബധിച്ച്പ്രത്യേകിച്ചും .സകലതുംത്യെജിച്ച് ഈ മരുഭൂമിയില്‍കഷ്ടപ്പെടുന്നതു തന്നെ സ്വന്തം കുട്ടികളുടെവളര്‍ച്ച  അല്ലെങ്കില്‍  ,ഉയര്‍ച്ചഎന്നഒറ്റലക്ഷ്യംമുന്നില്‍കണ്ടുമാത്രമാണ്...പ്രായ്മുള്ളതോ,പ്രായമില്ലാത്തതൊഎന്നവിത്യാസമില്ലാതെപെണ്കുട്ടികള്‍നിത്യേനപീഡിപ്പിക്കപ്പെടുമ്പോള്‍ അവ നമ്മുടെ ഉറക്കംകെടുത്തികൊണ്ടിരിക്കുന്നു  .മാതാപിതാഗുരു എന്നു നാംവിശേഷി പ്പിക്കപ്പെടുന്നവര്‍  പോലുംഇതു ചെയ്യുമ്പോള്‍നമ്മുടെ സംസ്കാരം ഏതു തരത്തില്‍അധപതിച്ചു എന്നു നാംഓര്‍ക്കുക .അധ്യാപകര്‍ വിദ്യാര്‍ഥികളെ പീഡിപ്പിക്കുന്നത് ഇന്ന് ഒരു പതിവു കാഴ്ചആയി മാറിയിരിക്കുന്നു .ഇതിനെതിരെ ശ ക്തമായ പ്രതികരണം ജനങ്ങളുടെ ഭാഗത്തുനിന്നും സ്കൂള്‍ മാനേജ്മെന്‍റ് ഭാഗത്തുനിന്നും ഉണ്ടാകേണ്ടത് വളരെ അത്യാവശ്യമായ ഒരു കാര്യമാണെന്ന തിരിച്ചറിവ്  ഓരോ പൌരനും ഉണ്ടാകേണ്ടത് അനിവാര്യമാണ്  .കാലഹരണപ്പെട്ട ഒരു നിയമവ്യവസ്ഥയില്‍ കടിച്ചുതൂങ്ങിക്കിടക്കുന്ന നമുക്ക്ഒരിക്കലും ഒരു നിയമസംരക്ഷണം ആരും പ്ര തീക്ഷിച്ചിട്ട്‌കാര്യമില്ല .പീഡിപ്പിക്കപ്പെടുന്നവരെ വീണ്ടുംപീഡിപ്പിക്കുന്ന നീതി ന്യായവ്യവസ്ഥ ഒരു വശത്തും   അല്ലെങ്കില്‍തന്നെപീഡനം മൌലികാവകാശ മായാല്‍ നന്ന്എന്നുചിന്തിക്കുന്ന രാഷ്ട്രീയ പ്രമുഖന്‍മാര്‍  ഉള്‍ക്കൊള്ളുന്ന ഈ അധികാരസമൂഹംമറുവശത്തുമുള്ളനമ്മുടെനാട്ടില്‍ ഇത്തരംകാര്യങ്ങളില്‍ സജീവ ഇടപെടല്‍ ഉണ്ടാകുംഎന്ന്ആരുംകരുതുകയുംവേണ്ട ..ഇവിടെഉല്‍ ക്കണ്ടപ്പെടെണ്ടത്നാം പാവംരക്ഷ കര്‍ത്താക്കള്‍ ,അല്ലെങ്കില്‍സഹോദരര്‍ .. അദ്ധ്യാപകരേവിശ്വസിച്ചു മക്കളെ സ്കൂളില്‍ അയക്കാന്‍പറ്റാത്തഒരു അച്ഛന്‍റെ നിസ്സഹായാവസ്ഥ..നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഈ കാട്ടാളന്‍ മാരെനിലക്ക്നിര്‍ത്തുവാനും ,മാതൃകാപരമായി ശിക്ഷിക്കുവാനുംജനം നേരിട്ടിറങ്ങേണ്ടിയിരിക്കുന്നു ..അല്ലെങ്കില്‍ പീഡനംഒരുഐ ച്ചിക വിഷയമാക്കുവാന്‍ പോലുംഇവര്‍ മടിക്കില്ല ...എന്നു സം ശ യിക്കേണ്ടിയിരിക്കുന്നു.. എല്ലാം  തിരുത്തപ്പെട്ടുകൊണ്ടിരിക്കുന്ന ഈകാലഘ ട്ട ത്തില്‍ പഴയരണ്ടുവരികള്‍ ഇങ്ങനെവായിക്കാം ..

 "കേരളമെന്നപേര്‍കേട്ടാലപമാനപൂരിത മാകണംഅന്തരംഗം
ഭാരതംഎന്നു കേട്ടാലോനിറയണം അഴിമതിഎന്നൊരുചിന്ത എന്നും 

2014, മാർച്ച് 23, ഞായറാഴ്‌ച


പ്രവാസിയും തിരഞ്ഞെടുപ്പും ... 
                                                ഷാനവാസ്  വെട്ടൂര്‍

             ജനാധിപത്യരാജ്യത്തിന്‍റെ മര്‍മ്മ പ്രധാനമായ വോട്ടവകാശ മെന്നകര്‍മ്മം നിര്‍വഹിക്കുവാന്‍ സാധിക്കാത്ത ഒരു വിഭാഗമാണ്‌ പ്രവാസികള്‍ ,എങ്കില്‍ കൂടി രാജ്യത്തിന്‍റെ സാമ്പത്തിക സ്രോതസ് നമ്മളിലൂടെയാണ്‌കടന്നു പോകുന്നത് എന്ന കാര്യം  ഒരു പരിധിവരെ ശരിയാണ്.ശക്തമായ ഒരു സംഘടിതസ്വഭാവം നമുക്കില്ലാത്തതുകൊണ്ടാണ് മാറിമാറിവരുന്ന ഭരണ വര്‍ഗ്ഗങ്ങളൊന്നുംനമ്മെ ക്കുറിച്ചു ചിന്തിക്കാത്തതും . ഇന്നു നാം പ്രവാസികളല്ലാത്ത വിദേശിക ളായി മാറിയിരിക്കുന്നു. വോട്ടവകാശമെന്നത് ഇന്ന്ആഗ്രഹമല്ല,  ഒരു ദുരാഗ്രഹം പോലെ മാറിയിരിക്കുന്നു .വിശ്വാസം നഷ്ടപ്പെട്ട ജനാധിപത്യത്തില്‍ എന്തു വോട്ട് എന്നു വളരെ ലളിതമായി മറുപടി പറയുന്നവരായി നമ്മളില്‍ പലരും ചിന്തിക്കുന്നതുകൊണ്ടുതന്നെയാണ് നമ്മുടെ ഇന്നത്തെ ഈ സംരക്ഷിത മല്ലാത്ത അവസ്ഥ ക്കു കാരണവും. ഒരു തൊഴിലിനായി  നാടുവിട്ടുപോയി, ഒരു സുപ്രഭാത ത്തില്‍  ഒന്നുമില്ലാത്ത സാഹചര്യങ്ങളില്‍ ജീവിതം നഷ്ടപ്പെട്ട് തിരിച്ചെ ത്തുന്നവര്‍ ഇന്നു വളരെ കൂടിയിരിക്കുന്നു. നാട്ടില്‍ തൊഴില്‍ ലഭ്യമല്ലാത്ത സാഹചര്യത്തില്‍ എന്തെങ്കിലും പണി ചെയ്തു ജീവിക്കാന്‍ പോകുന്ന പ്രവാസികളുടെ പ്രശ നങ്ങള്‍ക്ക് ഒരു പരിഗണനയും നല്‍കാത്തതില്‍ നമുക്കുള്ള പ്രതിഷേധം ഏതു രീതിയില്‍ പ്രകടമാക്കാന്‍ കഴിയുമോ ആരീതിയില്‍ പ്രതികരിക്കാന്‍ നാം തയ്യാറാകണം .വോട്ടു ബാങ്കില്‍ കണ്ണുവെച്ചു ആവശ്യത്തിനും അനാവശ്യ ത്തിനും കോടികള്‍ മുടക്കുന്ന ഭരണ വര്‍ഗ്ഗം ,പ്രവാസികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും പ്രയോജന പ്രധമായഒന്നും ചെയ്യാന്‍ തയ്യാറാകാത്തതും നമുക്ക്  വോട്ടില്ലാത്തത്കൊണ്ടു മാത്രമാണ്എന്നു തിരിച്ചറിയേണ്ടി യിരിക്കുന്നു .ആരു ഭരിച്ചാലും പ്രവാസിക്കു കഞ്ഞി കുമ്പിളില്‍ തന്നെ എന്നു മാറ്റി വായിക്കേ ണ്ടുന്ന സമയം കടന്നിരിക്കുന്നു      തി രഞ്ഞെടുപ്പും ,തിരഞ്ഞെടുപ്പുവാര്‍ത്തകളും മാധ്യമങ്ങളിലൂടെ കണ്ട് വെറും വിഡ്ഢികളായി മാറിക്കൊണ്ടിരിക്കുമ്പോള്‍ നഷ്ടപ്പെടുന്ന അവകാ ശ ങ്ങള്‍ക്കുവേണ്ടി സംസാരിക്കുവാനും ജനാധിപത്യത്തിനു പകരം വളര്‍ന്നു വരുന്ന ജന പ്രതിനിധികളുടെ ആധിപത്യത്തെ തിരിച്ചറിയുവാനും  
നമുക്ക് എന്ന് ആകുമോ ...എന്തോ ...? 





2014, മാർച്ച് 22, ശനിയാഴ്‌ച





ശ്രദ്ധിക്കപ്പെടാത്ത ഒത്തുകളികള്‍ ....   ( ഷാനവാസ്  വെട്ടൂര്‍  )

                             അഭിപ്രായസ്വാതന്ത്രിയം എന്ന ഒരു പൌരന്‍റെ മൌലികാവകാശ ത്തിനു കൂച്ചു വിലങ്ങിടുന്ന അധികാര വര്ര്‍ഗ്ഗം  അറിയാതെ ഭാവിക്കുന്ന ചില നഗ്നസത്യങ്ങള്‍ നാം അറിയേണ്ടതാണ്,അടുത്ത ഇലക്ഷനുള്ള നാമനിര്‍ ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയ പരിധി കഴിഞ്ഞിരിക്കുന്നു .നാമനിര്‍ദേശ സമയത്ത് എല്ലാ കാര്യങ്ങളും സത്യസന്ധമായി ഓരോ മത്സരാര്‍ത്തിയും എഴുതി  സത്യ വാങ്ങ്മൂലം സമര്‍പ്പിക്കേണ്ടതും അല്ലാത്ത പക്ഷം ഇത്ഒരു വലിയ തെറ്റായി കണക്കാക്കപ്പെ ടെണ്ടതുമാണ്  .പക്ഷെ ഇവിടെ നമുക്കു കേരളത്തില്‍ മത്സരിക്കുന്നവരെ കുറിച്ചു  മാത്രം  പരിശോധിച്ചാല്‍ മനസ്സിലാകുന്നത്‌ ഇവരില്‍ പലരും ബോധ്യപ്പെടുത്തിയിരിക്കുന്ന അവരുടെ ആസ്തി വളരെ കുറവാണ്  എന്നു  മനസ്സിലാകും ..തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഇവര്‍ രാജ്യ സേവനം നടത്തുന്നതിലൂടെ ഒന്നും സമ്പാധിച്ചിട്ടില്ല എന്നു ജനങ്ങളെ തെറ്റിദ്ധ രിപ്പിക്കുവാനുള്ള വില കുറഞ്ഞ  ശ്രമമാണ്നടത്തുന്നത് . മാത്രവുമല്ല രാഷ്ട്രീയ പ്രവര്‍ത്തനം എന്നതിനപ്പുറം മറ്റു തൊഴിലുകള്‍ ഒന്നും ഇല്ലാത്ത ഈ നേതാക്കന്മാര്‍ ചുരുങ്ങിയ കാലം കൊണ്ട് സമ്പാധിച്ചു കൂട്ടുന്ന ഈ പണം ആരുടേത് , അല്ലെങ്കില്‍  എങ്ങനെ  എന്നുപോലും പാവം ജനങ്ങളും  നമ്മുടെ നിയമ സംഹിതകളും ഒരിക്കലും അന്വേഷിക്കാത്തതും വളരെ പരിതാപ കരം തന്നെ ..യാതൊരു വിധ സമയ പരിധിയുമില്ലാതെ ജീവിത കാലം മുഴുവന്‍ മരുഭൂമിയില്‍ ജീവിതം ഹോമിക്ക പ്പെടുന്ന നമ്മെ പ്പോലുള്ള വരെ ചൂഷണം ചെയ്ത്      മഹാന്മാരായി വിലസ്സുമ്പോള്‍ നമ്മള്‍ അതു മനസ്സിലാക്കാതെ വീണ്ടും അവര്‍ക്ക് വേണ്ടി ശിങ്കിടി പാടുന്ന ദയനീയ സ്ഥിതി വിശേഷം മാറേണ്ടതാണ് .  നിസ്വാര്‍ ത്ത മായ രാഷ്ട്രീയ സേവനം നടത്തുന്നവനാണ് യെതാര്‍ത്ത  രാഷ്ട്രീയക്കാരന്‍ എന്നിരിക്കെ ...കോടിക്കണക്കിനു രൂപയുടെ സ്വത്ത് പെരിലുള്ളവര്‍ പോലും തിരഞ്ഞെടുപ്പു കമ്മീക്ഷനു മുന്‍പില്‍ ഈ കള്ള സത്യവാങ്ങ് മൂലം  നടത്തുമ്പോള്‍   ,വോട്ടു ചെയ്യുവാന്‍ അവകാശ മുണ്ടെങ്കില്‍ പോലും അതു വിനിയോഗി ക്കുവാനാകാത്ത പ്രവാസികളായവര്‍ ഏതെങ്കിലും രീതിയില്‍ പ്രതികരിക്കുമ്പോള്‍ അതിനെ തെറ്റെന്നു വ്യാഖ്യാനിക്കുന്ന ഇവരുടെ നിലപാടുകളിലെ വൈവിധ്യം തികച്ചും അപലപനീയം തന്നെയാണ് .അല്ലെങ്കില്‍  ഓരോ സ്ഥാനാര്‍ത്തി കളും നല്‍കിയിരിക്കുന്ന വിവരങ്ങള്‍ അന്വേഷിച്ചു,പരിശോധിച്ചു ഭരണഘടനാപരം ശിക്ഷാര്‍ഹാമായ ഈ വലിയ തെറ്റിനെതിരെ നടപടി കൈകൊള്ള്വാന്‍ തിരഞ്ഞെടുപ്പു

.കമ്മീക്ഷന്‍ തയ്യാറാകുമോ ....? അതോ  ഇതും  ഒരു ഒത്തുകളിയോ...? വോട്ടു ചെയ്യുന്നതിനൊപ്പം  നിഷേധ വോട്ടു രേഖ പ്പെടുത്തുവാനുമുള്ള അവസരം  വരും ഇലക്ഷന്‍ മുതല്‍ നമുക്കുണ്ടെന്നുള്ളത്
വോട്ടു ചെയ്യുന്നവരെങ്കിലും മറക്കാതിരുന്നാല്‍ നന്ന് .......
......ഞാന്‍ എഴുതുന്ന
               ഇത്തരം കാര്യങ്ങള്‍ മനസ്സിലാക്കി  ആരെങ്കിലും പ്രതികരിച്ചാല്‍ അതു                 സമൂഹത്തോട് ചെയ്യുന്ന ഒരു നന്മ ആയിരിക്കും എന്ന്ഓര്‍മ്മ                 പ്പെടുത്തുവാന്‍ആഗ്രഹിക്കുന്നു ..

2014, മാർച്ച് 21, വെള്ളിയാഴ്‌ച

         ജീവിതം 


                                                  ഷാനവാസ്‌  വെട്ടൂർ   


       ജനനവും മരണവും ഈശ്വരനിച്ചയം......
       ഇടവേള മാത്രമാണീ ജീവിതം....
       ഇവിടെനാംകാണുന്ന മോഹങ്ങളൊക്കെയും,
       കൊഴിയുന്നപൂവിലെ ഇതളുകളൾ മാത്രം.....

        വെറുതെ നാം കാണുന്ന  സ്വപ്നങ്ങളനുദിനം,
       തകരുമ്പോളൾ മിഴികളി ൽനിറയുന്നു കണ്ണുനീർ ,..
       കപടമാം ലോകത്തിലറിയുന്നു നാമോരോ

        പ്രണയവും പ്രേമവുംവെറു മൊരുകാപട്യം,


       എരിയുന്നസൂര്യൻറെ പൊരിയുന്ന ചൂടിൽനാം,
       തകരുന്ന മനസ്സുമായ്നാളുകൾനീക്കുമ്പോൾ
       അറിയുന്നുനാം കാണുംസ്നേഹങ്ങളൊക്കെയും,
       ഒരുദിനം തകരുന്ന കേവലം കുമിളകൾ ......

        തിരയുന്നുവെറുതെ നാം പൊയ്പോയസമയത്തെ
        വെറുതെ ആണെങ്കിലും ഒരുവേള പിന്നെയും,
        അറിയുന്നു ഒടുവിൽ  നാം ജീവിത മെപ്പോഴും,
        തിരതല്ലുംകടലിലെ അലയെന്ന സത്യംനാം...

ജനാധിപത്യം മരി ക്കുന്നുവോ .... (ഷാനവാസ് വെട്ടൂര്‍  )


                          ഒരു ജനാധി പത്യ  രാജ്യത്തിലെ  ജനങ്ങളുടെ പ്രധാന അവകാശ മാണ്  അഭിപ്രായങ്ങൾ രേഖപ്പെടുത്തുവാനുള്ള സ്വാതന്ത്ര്യം .അഴിമതിയിലും ആക്രമണങ്ങളിലും എന്നുവേണ്ട  സകല ആഭാസങ്ങളിലും  മുങ്ങി ക്കുളിച്ചു കൊണ്ടിരിക്കുന്ന  നമ്മുടെ അധികാരികള്‍ അല്പമെങ്കിലും ഭയക്കുന്നത് ജനങ്ങള്‍ പ്രതികരിക്കും എന്നു പേടിച്ചിട്ടാണ് ..നാട്ടില്‍ നടക്കുന്ന എല്ലാ അഴിമതികള്‍ക്കു പിന്നിലും ഒന്നല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഒരു രാഷ്ട്രീയ നേതാവ് പങ്കാളിയാണ് എന്ന സത്യം ആര്‍ക്കും തള്ളിക്ക ളയാനാകില്ല. വ്യക്തിപരമായുംഅല്ലാതെയുംഇവിടെഇവര്‍കാട്ടിക്കൂട്ടുന്നതെമ്മാടിത്തരങ്ങള്‍ ഒരുപരിധിവരെജനങ്ങളെഅറിയിക്കുന്നതില്‍ഇന്നു "ഫെയ്സ്ബുക്ക് നിര്‍ണ്ണായകമായ  ഒരു  പങ്കു വഹിക്കുന്നു  .അഭിപ്രായങ്ങള്‍  തുറന്ന്എഴുതുവാനും   പങ്കു വെക്കുവാനുമുള്ള അവകാശം ഇന്ന് നിരോധിക്കപ്പെട്ടിരിക്കുന്നു ,ഇലക്ഷന്‍റെ പേരില്‍ ഇത്തരം പ്രചരണങ്ങള്‍ പാടില്ല എങ്കില്‍ നാം അഴിമതിക്കാരെ പിന്തുണ ക്കുന്നതിനു തുല്യമല്ലേ..... ...ഇവരുടെ ഒക്കെ യതാര്‍ത്ഥ ചിത്രം ജനങ്ങളെ അറിയിക്കുവാന്‍ നമുക്കു നഷ്ടപ്പെടുന്ന സ്വാതന്ത്ര്യം ഇത്തരം  കഴിവുകെട്ട ആള്‍ക്കാര്‍ (മുന്നണി വിത്യാസമില്ലാതെ ) വീണ്ടും അധികാരത്തില്‍ വരുവാന്‍ കളംഒരുക്കും.എന്നതില്‍  സം ശ യം വേണ്ട .. ....ആര്‍ക്കും അധികാരത്തിലിരിക്കുമ്പോള്‍ എന്തും  ആകാം ,പക്ഷെ ഇലക്ഷന്‍ വരുമ്പോള്‍ ജനങ്ങള്‍ക്ക്‌ ഇതു വിളിച്ചു പറയാന്‍ അവകാശ മില്ല ,പറഞ്ഞു പോയാല്‍ പിന്നെ കേസ്,തിരഞ്ഞെടുപ്പു ലം ഘ നം ...പിന്നെ എന്താണ് പറയേണ്ടത് ,എന്തായാലും നല്ലതായി പറയാന്‍ ഒന്നും ഇവര്‍ക്കാര്‍ക്കുമില്ലല്ലോ..
എന്തു ചെയ്യാം ......അവകാ ശ സ്വാ ത ന്ത്ര്യവും മരിച്ചു തുടങ്ങിയിരിക്കുന്നു .ഒന്നുകില്‍  ഖേദി ക്കാം ..അല്ലെങ്കില്‍ നമുക്കു ലജ്ജി ക്കാം .....

സാമുദായിക രാഷ്ട്രീയം  ഒരു തിരിച്ചറിവ് .......

                                                                                                ഷാനവാസ് വെട്ടൂര്‍ 
                                                                                          

    ചീഞ്ഞുനാറുന്ന രാഷ്ട്രീയ സംസ്കാരംസമൂഹത്തെ കാര്‍ന്നു തിന്നുമ്പോള്‍ ഇന്ന്
അവര്‍ക്ക് ചുക്കാന്‍പിടിക്കുന്നത് സാമുദായിക സം ഘടനകള്‍ആണെന്നുള്ളത്  വളരെഖേദകരമാണ്.സമുദായത്തിന്‍റെഉയര്‍ച്ചക്കുവേണ്ടിപ്രവര്‍ത്തിക്കേണ്ടവര്‍ ഇന്ന്സജീവ രാഷ്ട്രീയത്തില്‍ പ്രത്യക്ഷമായോ പരോക്ഷമായോ ഇടപെടുന്നത് നാടിന്‍റെ ഭാവിയെയും,മുന്നോട്ടുള്ള വളര്‍ച്ചയെയും സാരമായിബാധിക്കും എന്നതില്‍ ആര്‍ക്കുംസംശ യംവേണ്ട ...

ആത്മാഭി മാനവും ആദര്‍ശവും പണയപ്പെടുത്തി അരമനകളിലോ .മടങ്ങളിലോ അല്ലെങ്കില്‍ പാണക്കാട്ടോ .കണിച്ചികുളങ്ങരയോ,പെരു ന്നയിലോപോയി കുമ്പിടാതെ അധികാരത്തിലെത്താം എന്നു വിശ്വസിക്കുന്ന ഒരു നേതാവും അല്ലാത്ത" ഒരുതരം നേതാക്കൾ  " അധികാരത്തി ലെത്തുമ്പോള്‍ നമുക്കു നഷ്ടമാകുന്നത് നാംകാത്തു സൂക്ഷിച്ച മതേതരത്തില്‍ അധിഷ്ടിത മായ നമ്മുടെ സംസ്കാരമാണ്  . ഇവിടെ സമുദായത്തിന്‍റെശക്തി നോക്കി അല്ലാതെ സ്ഥാനാര്‍ത്തികളെ വിജയിപ്പിക്കുവാന്‍ ഇന്നു ഒരുമുന്നണിക്കുമാകുന്നില്ല ...ആദര്‍ ശ രാഷ്ട്രീയത്തിന്‍റെഅപ്പോസ്തലന്മാര്‍എന്നു നാം വിശേഷിപ്പിച്ചവര്‍ പോലും അധികാരം മുന്നില്‍ ക്കണ്ട് വാക്കുകള്‍ മാറ്റി പറയുന്ന ദുരവസ്ഥ ക്ക്നാം സാക്ഷി ആകേണ്ടി വരുന്നു  ..ദൈവംദാനമായി നല്‍കിയ ബോണസ് ആയുസ്സില്‍ ജീവിക്കുന്ന കണ്ണും ചെവിയും പോലും നന്നായി പ്രവര്‍ത്തി ക്കാത്തവര്‍ പോലും ,താനില്ലെങ്കില്‍ ഇവിടെ പ്രളയം"എന്നമാതിരി പ്രവര്‍ത്തിക്കുമ്പോഴാണ് രാഷ്ട്രീയം എന്ന ലാഭകൃഷിയെ ക്കുറിച്ചു ഓര്‍ത്തുപോകുന്നത്‌   
   .എന്‍റെ ജാതി ,എന്‍റെ സമുദായം   എന്ന ചിന്ത മാറ്റിഎന്‍റെനാട്,എന്‍റെസമൂഹം

എന്നചിന്തസാമുദായികനേതാക്കള്‍ക്കുണ്ടാകണംആത്മീയതയുടെപേരുപറഞ്ഞ്ഇരിക്കുന്ന  സിംഹാസനം ഉറപ്പിക്കുന്നവര്‍  ഇല്ല എങ്കില്‍ ഒന്നും നഷ്ടമാകില്ല എന്നു മനസ്സിലാക്കുവാന്‍ ഇനിയെങ്കിലും നമുക്കു കഴിയണം .വിദ്യാഭാസ കൃഷിയിലൂടെയും ,നിയമനങ്ങളിലൂടെയും മറ്റും കോടികള്‍ കൊയ്യുന്ന ഇവരുടെ പാപ്പരത്വം ബാധിച്ച കപട ആദര്‍ശങ്ങളില്‍ നാംവീണു കൂടാ . ..അവരെ വാഴ്ത്തി നിലനില്‍പ്പു കാംഷിക്കുന്ന നേതാക്കളെയും നാം ഉള്‍ക്കൊള്ളരുത്. വ്യക്തികള്‍ ഒരിക്കലും ദൈവങ്ങളല്ല ,  ആ തിരിച്ചറിവ്  നമുക്കുണ്ടാകണം .ഇവര്‍ വിനിയോഗിക്കുന്ന പണവും ഇവരുടേതല്ല,.കൂടുതല്‍ നേടി കുറച്ചുമാത്രം ഇവര്‍ പാവങ്ങളുടെ പേരില്‍ വിനിയോഗിക്കുമ്പോള്‍,ഇതു മനസ്സിലാക്കുവാന്‍ പോലുമുള്ള സാമാന്യ തിരിച്ചറിവ് ഈ സാക്ഷര കേരളത്തിലെ സാമാന്യ 
ജനങ്ങള്‍ക്കില്ലാത്തതില്‍ ദുഖിക്കുകയല്ലാതെ എന്ത് ചെയ്യാന്‍ ..?


  അമ്മ    
                         
                                 ഷാനവാസ് വെട്ടൂർ 
    

       അമ്മ എന്നുള്ലൊരു വാക്കിൻറെ  മാധുര്യം
       എന്നും   മനസ്സിൽ   നിറഞ്ഞിടേണം
       മണ്ണിൽ പിറക്കും മനുഷ്യരെല്ലാവരും ,
       ഒന്നാമതായ്ചൊല്ലും നാമമമ്മ.....
   
      അമ്മ പകർന്നു നല്കീടുന്ന സ്നേഹത്തിൻ
      തുല്യമായ്ഒന്നുമേ വേറെയില്ല ,
      കാലങ്ങളോളം പകർന്നാലും തീരാത്ത -
      സ്നേഹ നിറകുടം എന്നു മമ്മ ...

      കാണാത്ത ദൈവം നമുക്കായി നല്കിയ -
      കാണുന്ന ദൈവ മാണെന്നു മമ്മ ..
      ജീവൻറെ ജീവനിലെന്നും തുടിക്കുന്ന
      കാരുണ്യ വർഷംചൊരിയുമമ്മ ...

      കാലങ്ങളോളം പകർന്നൊരാ അമ്മതൻ
      സ്നേഹമൊരൽപം കുറഞ്ഞിടുമ്പോൾ ,
      സ്നേഹം തിരിച്ചു കൊടുക്കേണ്ടൊരമ്മയെ ,
      സ്നേഹ സദനത്തിലാക്കിടുന്നോർ ...

       അമ്മതൻ ശാപം ലഭിച്ചൊരു മക്കൾക്ക്‌ -
       എങ്ങും ഒരുനാളും മോക്ഷ മില്ല .
       സത്യം അറിയു വാനാകുമ്പോഴമ്മയോ -
       മറ്റൊരു ലോക ത്തിലായി ത്തീീരും ...

       നിങ്ങൾക്കു മക്കളോടുള്ളത്ത്രസ്നേഹ -
       മാണ മ്മക്കു നിങ്ങളോടെന്ന സത്യം ...
       ഓർക്കണം നിങ്ങളും ഓർമ്മ വരുമ്പോഴി -
      തോർമ്മയിൽ മാത്ര മായ് തീരുമമ്മ ...

      അമ്മക്കു തുല്യമായ് അമ്മയല്ലാതെ ഈ
      മണ്ണിൽ ഉപമയായ് ഒന്നുമില്ല ..