ശ്രദ്ധിക്കപ്പെടാത്ത ഒത്തുകളികള്‍ .... ( ഷാനവാസ് വെട്ടൂര്‍ )
അഭിപ്രായസ്വാതന്ത്രിയം എന്ന ഒരു പൌരന്‍റെ മൌലികാവകാശ ത്തിനു കൂച്ചു വിലങ്ങിടുന്ന അധികാര വര്ര്‍ഗ്ഗം അറിയാതെ ഭാവിക്കുന്ന ചില നഗ്നസത്യങ്ങള്‍ നാം അറിയേണ്ടതാണ്,അടുത്ത ഇലക്ഷനുള്ള നാമനിര്‍ ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയ പരിധി കഴിഞ്ഞിരിക്കുന്നു .നാമനിര്‍ദേശ സമയത്ത് എല്ലാ കാര്യങ്ങളും സത്യസന്ധമായി ഓരോ മത്സരാര്‍ത്തിയും എഴുതി സത്യ വാങ്ങ്മൂലം സമര്‍പ്പിക്കേണ്ടതും അല്ലാത്ത പക്ഷം ഇത്ഒരു വലിയ തെറ്റായി കണക്കാക്കപ്പെ ടെണ്ടതുമാണ് .പക്ഷെ ഇവിടെ നമുക്കു കേരളത്തില്‍ മത്സരിക്കുന്നവരെ കുറിച്ചു മാത്രം പരിശോധിച്ചാല്‍ മനസ്സിലാകുന്നത് ഇവരില്‍ പലരും ബോധ്യപ്പെടുത്തിയിരിക്കുന്ന അവരുടെ ആസ്തി വളരെ കുറവാണ് എന്നു മനസ്സിലാകും ..തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഇവര്‍ രാജ്യ സേവനം നടത്തുന്നതിലൂടെ ഒന്നും സമ്പാധിച്ചിട്ടില്ല എന്നു ജനങ്ങളെ തെറ്റിദ്ധ രിപ്പിക്കുവാനുള്ള വില കുറഞ്ഞ ശ്രമമാണ്നടത്തുന്നത് . മാത്രവുമല്ല രാഷ്ട്രീയ പ്രവര്‍ത്തനം എന്നതിനപ്പുറം മറ്റു തൊഴിലുകള്‍ ഒന്നും ഇല്ലാത്ത ഈ നേതാക്കന്മാര്‍ ചുരുങ്ങിയ കാലം കൊണ്ട് സമ്പാധിച്ചു കൂട്ടുന്ന ഈ പണം ആരുടേത് , അല്ലെങ്കില്‍ എങ്ങനെ എന്നുപോലും പാവം ജനങ്ങളും നമ്മുടെ നിയമ സംഹിതകളും ഒരിക്കലും അന്വേഷിക്കാത്തതും വളരെ പരിതാപ കരം തന്നെ ..യാതൊരു വിധ സമയ പരിധിയുമില്ലാതെ ജീവിത കാലം മുഴുവന്‍ മരുഭൂമിയില്‍ ജീവിതം ഹോമിക്ക പ്പെടുന്ന നമ്മെ പ്പോലുള്ള വരെ ചൂഷണം ചെയ്ത് മഹാന്മാരായി വിലസ്സുമ്പോള്‍ നമ്മള്‍ അതു മനസ്സിലാക്കാതെ വീണ്ടും അവര്‍ക്ക് വേണ്ടി ശിങ്കിടി പാടുന്ന ദയനീയ സ്ഥിതി വിശേഷം മാറേണ്ടതാണ് . നിസ്വാര്‍ ത്ത മായ രാഷ്ട്രീയ സേവനം നടത്തുന്നവനാണ് യെതാര്‍ത്ത രാഷ്ട്രീയക്കാരന്‍ എന്നിരിക്കെ ...കോടിക്കണക്കിനു രൂപയുടെ സ്വത്ത് പെരിലുള്ളവര്‍ പോലും തിരഞ്ഞെടുപ്പു കമ്മീക്ഷനു മുന്‍പില്‍ ഈ കള്ള സത്യവാങ്ങ് മൂലം നടത്തുമ്പോള്‍ ,വോട്ടു ചെയ്യുവാന്‍ അവകാശ മുണ്ടെങ്കില്‍ പോലും അതു വിനിയോഗി ക്കുവാനാകാത്ത പ്രവാസികളായവര്‍ ഏതെങ്കിലും രീതിയില്‍ പ്രതികരിക്കുമ്പോള്‍ അതിനെ തെറ്റെന്നു വ്യാഖ്യാനിക്കുന്ന ഇവരുടെ നിലപാടുകളിലെ വൈവിധ്യം തികച്ചും അപലപനീയം തന്നെയാണ് .അല്ലെങ്കില്‍ ഓരോ സ്ഥാനാര്‍ത്തി കളും നല്‍കിയിരിക്കുന്ന വിവരങ്ങള്‍ അന്വേഷിച്ചു,പരിശോധിച്ചു ഭരണഘടനാപരം ശിക്ഷാര്‍ഹാമായ ഈ വലിയ തെറ്റിനെതിരെ നടപടി കൈകൊള്ള്വാന്‍ തിരഞ്ഞെടുപ്പു
.കമ്മീക്ഷന്‍ തയ്യാറാകുമോ ....? അതോ ഇതും ഒരു ഒത്തുകളിയോ...? വോട്ടു ചെയ്യുന്നതിനൊപ്പം നിഷേധ വോട്ടു രേഖ പ്പെടുത്തുവാനുമുള്ള അവസരം വരും ഇലക്ഷന്‍ മുതല്‍ നമുക്കുണ്ടെന്നുള്ളത്
വോട്ടു ചെയ്യുന്നവരെങ്കിലും മറക്കാതിരുന്നാല്‍ നന്ന് .......
......ഞാന്‍ എഴുതുന്ന
ഇത്തരം കാര്യങ്ങള്‍ മനസ്സിലാക്കി ആരെങ്കിലും പ്രതികരിച്ചാല്‍ അതു സമൂഹത്തോട് ചെയ്യുന്ന ഒരു നന്മ ആയിരിക്കും എന്ന്ഓര്‍മ്മ പ്പെടുത്തുവാന്‍ആഗ്രഹിക്കുന്നു ..
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ