വായന ഇഷ്ടപ്പെടാത്തവര്‍വായിക്കുവാന്‍ ...
ഷാനവാസ് വെട്ടൂര്‍
ഇന്ന് വായന നമ്മെവിട്ട് അകന്നു കൊണ്ടിരിക്കുന്നു ,പത്രങ്ങള്‍ പോലും കൃത്യമായിവായിക്കുന്നവര്‍ വളരെ കുറവ് ,എന്തിനു വായിക്കണം എന്ന ചിന്ത വെച്ചുപുലര്‍ത്തുന്ന എന്‍റെ സുഹൃത്തുക്കള്‍ അറിയുവാനായി ....
ഇത്ഒരുനടന്നസംഭവം ,വര്‍ഷങ്ങള്‍ക്കുമുന്‍പ് എന്‍റെ ഗ്രാമത്തിലെഒരു സ്കൂളില്‍രക്ഷകര്‍ത്താക്കളുടെഒരു മീറ്റിംഗ നടക്കുകയുണ്ടായി .മീറ്റിംഗില്‍ വളരെ രസകരമായ ഒരു പരിപാടിഅധികൃതര്‍ സംഘടിപ്പിച്ചു .പത്തു ചോദ്യങ്ങള്‍അടങ്ങിയഒരുചോദ്യാവലിരക്ഷകര്‍ത്താക്കള്‍ക്കായിനല്‍കി .പത്തു മിനിട്ട് സമയം .ചോദ്യംപൊതുവിഞ്ജാനം ,മൊത്തം എഴുതുന്നവര്‍ക്ക് സമ്മാനമുണ്ട് ,പലപ്രമുഖരും പങ്കെടുത്ത വേദി ..പക്ഷെ എല്ലാം ഉത്തരം ചെയ്തത് ഒരു പാവം മത്സ്യകച്ചവട ക്കാരനായിരുന്നു .കച്ചവടസമയത്ത് കേറുന്ന കടകളില്‍ നിന്നും പത്രങ്ങള്‍ വായിക്കുന്ന രീതി അയാള്‍ക്കുണ്ടായിരുന്നു അയാളുടെ മകന് S.I ആയി ജോലി കിട്ടി .ഇന്നു D.Y.S.P.ആയി ജോലിചെയ്യുന്നു .അതാണ് വായന എന്ന ഔഷധം ..അതു മനസ്സിലാക്കാതെ ഇന്നു നാം കാണുന്നത് ചാനലുകളിലൂടെ വരുന്ന അമ്മായിയുടെ വട്ടാക്കുന്ന അപ്പത്തരങ്ങളും ,മാഹീലത്തെ പെണ്ണുങ്ങളെ കണ്ടിക്ക്ണയും,സരിതയുടെ ശരീരവടിവും ,ശാലുവിന്‍റെനൃത്ത ചുവടുകളും ,ജോര്‍ജിന്‍റെ രാഷ്ട്രീയകോപ്രായങ്ങളും ,സിനിമാനടന്മാരുടെ രണ്ടാം വിവാഹവുമൊക്കെ മാത്രമാണ് .ഇതിലൂടെനാം എന്ത് അറിവാണ്
കരസ്ഥമാക്കുന്നത് ,നാംവായിക്കുന്നത് നമുക്കു വേണ്ടി മാത്രം എന്നു ചിന്തിക്കാതെ നാളെ നമ്മുടെ കുട്ടികള്‍ ഒരു സംശയംചോദിച്ചാല്‍ പറയുവാനാകണംഎന്ന ഉദ്ദേശത്തോടെ ആകണം .ഇന്നുനല്ല ജോലിയിരിക്കുന്ന പലര്‍ക്കും ആനുകാലികമായ വിഷയങ്ങള്‍ പലതും അറിയില്ല ,കേരളഗവര്‍ണ ര്‍ ആരെന്ന ചോദ്യത്തിനു ഉത്തരംഅറിയാത്ത എന്‍റെ ഒരു എന്‍ജിനീയര്‍ സുഹൃത്തിനെ ഞാന്‍ഓര്‍ത്ത് പോകുകയാണ് ..എല്ലാവരുംവായിക്കും എന്ന ഉദ്ദേശ ത്തോടെയല്ല ഒന്നും എഴുതുന്നത് ,പബ്ലിസിറ്റി ക്കുവേണ്ടിയുമല്ല ,ആനുകാലിമായ കാര്യങ്ങള്‍ മനസ്സിലാക്കുന്നവര്‍ വായിക്കട്ടെ ,എന്നലക്ഷ്യത്തോടെയാണ് ..ആര്എഴുതുന്നു എന്നതിനപ്പുറം എന്ത് എഴുതുന്നു എന്നു മനസ്സിലാക്കുവാനുള്ള തിരിച്ചറിവ് നമുക്കുണ്ടാകണം ..അല്ലാതെ ,water,water,everywhere water,no drops to drink..എന്ന പോലെ ആകരുത് ...എല്ലായിടത്തും അറിയുവാന്‍ ഒരുപാടുണ്ട് ..പക്ഷെ നമുക്കോ ഒന്നും അറിയില്ല ..ഇതല്ലേ സ്ഥിതി .......
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ