ജീവിതം
ഷാനവാസ് വെട്ടൂർ
ജനനവും മരണവും ഈശ്വരനിച്ചയം......
ഇടവേള മാത്രമാണീ ജീവിതം....
ഇവിടെനാംകാണുന്ന മോഹങ്ങളൊക്കെയും,
കൊഴിയുന്നപൂവിലെ ഇതളുകളൾ മാത്രം.....
വെറുതെ നാം കാണുന്ന സ്വപ്നങ്ങളനുദിനം,
തകരുമ്പോളൾ മിഴികളി ൽനിറയുന്നു കണ്ണുനീർ ,..
കപടമാം ലോകത്തിലറിയുന്നു നാമോരോ
പ്രണയവും പ്രേമവുംവെറു മൊരുകാപട്യം,
തകരുന്ന മനസ്സുമായ്നാളുകൾനീക്കുമ്പോൾ
അറിയുന്നുനാം കാണുംസ്നേഹങ്ങളൊക്കെയും,
ഒരുദിനം തകരുന്ന കേവലം കുമിളകൾ ......
തിരയുന്നുവെറുതെ നാം പൊയ്പോയസമയത്തെ
വെറുതെ ആണെങ്കിലും ഒരുവേള പിന്നെയും,
അറിയുന്നു ഒടുവിൽ നാം ജീവിത മെപ്പോഴും,
തിരതല്ലുംകടലിലെ അലയെന്ന സത്യംനാം...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ