രാഷ്ട്രീയംഎന്നതൊഴിലധിഷ്ടിതകോഴ്സ്
ഷാനവാസ് വെട്ടൂര്‍
പ്രവാസജീവിതത്തിലെ ചിലദുര്‍ബലനിമിഷങ്ങളില്‍ ആലോചിച്ചുപോകുന്ന ഒരുകാര്യമുണ്ട് ,ആയകാലത്ത് വല്ലരാഷ്ട്രീയ പാര്‍ട്ടിയിലും നിന്നിരുന്നെങ്കില്‍ ഇന്ന്ഇവിടെവരേണ്ടിയിരുന്നില്ലല്ലോ എന്ന്..കഷ്ടപ്പാടില്ലാതെപണമുണ്ടാക്കുവാന്‍ പറ്റിയ വേറെ ഏതു ഫീല്‍ഡ് ആണ് ഇതിനു തുല്യമായി ഉള്ളത് ..പക്ഷെ തൊലിക്കട്ടി..അഭിമാനം ..വാക്കുമാറ്റി പറയാനുള്ള കഴിവ് ,പിന്നെ കള്ളത്തരം ഇതാലോചിക്കുമ്പോള്‍ നഷ്ടബോധമോന്നുമില്ല.. നേതാക്കന്മാര്‍ പോലും ഇന്നു ലക്ഷ്യമിടുന്നത് ,ഒന്നുകില്‍ മക്കളെ രാഷ്ട്രീയത്തില്‍ കൊണ്ടുവരിക ,അല്ലെങ്കില്‍ മക്കള്‍ക്കുവേണ്ടി രാഷ്ട്രീയം കളിക്കുക ..ഇതാണ് നാം ഇന്നു കണ്ടു വരുന്നത് .അതുകൊണ്ട് തന്നെയാണ് ഇന്നുംഎത്ര പ്രായമുള്ളവര്‍ പോലും ഇങ്ങനെ പിടിച്ചു നില്‍ക്കുന്നതും ,അല്ലെങ്കില്‍ തന്നെ ഇവരില്ലെങ്കില്‍ എന്ത് ..പലരും പറയുന്നത് ജനങ്ങള്‍ നിര്‍ബന്ധിച്ചു എന്നാണ് ..നാണമില്ലേ ഇവര്‍ക്ക് ...?
ആരെയുംഉദ്ദേശിച്ഛല്ലഇതെഴുതുന്നത്..ഇതുവായിക്കുന്നഅല്‍പമെങ്കിലുംചിന്തിക്കുന്നവര്‍ക്കുവേണ്ടി ..ഒരു ഇലക്ഷനാണ് വരുന്നത് .എന്തായാലും നമ്മളില്‍ പലരും വോട്ടു ചെയ്യുന്നുണ്ടാകാം ..അത് ജനങ്ങളോട് മാന്യമായി സംസാരിക്കുവാന്‍ അറിവുള്ള ,ഒരു പരാതി കൊടുത്താല്‍ വായിക്കാന്‍ കഴിയു ന്ന ,അത്ര പ്രായമില്ലാത്ത ഒരാള്‍ക്കാണെങ്കില്‍ നല്ലത് .ഇവിടെ ഏതു പാര്‍ട്ടിയും ജയിക്കട്ടെ ..പക്ഷെ ധാര്‍ഷ്ട്യം ഇല്ലാത്ത ,ആക്രമണ ഭീഷണി മുഴക്കുന്നവരല്ലാത്ത സമാധാന കാംഷികള്‍ക്ക് വോട്ടുനല്‍കുക .തിരഞ്ഞെടുപ്പുമായി ബന്ധ പ്പെട്ടു ജീവിതം നഷ്ടപ്പെടുന്നവരെ നമ്മുടെ സഹോദരങ്ങളായി കാണുമ്പോള്‍ ഇതിനു പ്രോത് സാഹിപ്പിക്കുനവര്‍ക്ക് വോട്ടു ചെയ്യുവാന്‍ നമുക്കാകില്ല .ഇവിടെ കഴിയുന്ന പ്ര വാസികളില്‍ ,രാഷ്ട്രീയമില്ല,വര്‍ഗ്ഗീയതയില്ല .അബ്ദുള്ളയും മത്തായിയും നാരായണനും ഒരുമുറി ക്കുള്ളില്‍ ഒരു പാത്രത്തില്‍ ആഹാരം കഴിക്കു മ്പോള്‍നിങ്ങള്‍ സ്നേഹത്തിന്‍റെ വില , ജീവന്‍റെ വില അറിയാതെ പോകുന്നതോര്‍ത്തു ഞങ്ങള്‍ സഹതപിക്കുന്നു...ഒരു ബുദ്ധിമുട്ടോ ,വിദ്യാഭ്യാസമോ ഇല്ലാതെ പണമുണ്ടാക്കാന്‍ വേണ്ടി ജനങ്ങളെയും സമൂഹത്തെയും വിറ്റ് കാശാക്കുന്ന ഇവരെ തിരിച്ചറിയാന്‍ നിങ്ങള്‍ക്കാകണം ...ഞങ്ങള്‍ വോട്ടില്ലാത്തവര്‍ .... കാലങ്ങള്‍ക്ക് മുന്‍പ് എന്‍റെ ഒരു സ്നേഹിതന്‍ കോളെജില്‍ ഇല ക്ഷന് നിന്നതിന് വീട്ടില്‍ നിന്നും ഇറക്കി വിട്ട സംഭവംഞാന്‍ ഓര്‍ത്ത് പോകുന്നു ..അന്ന് ആരും രാഷ്ട്രീയ പ്രവര്‍ത്തനം ഇഷ്ടപ്പെട്ടിരുന്നില്ല .എല്ലാവര്‍ക്കും മക്കളെ കുറിച്ചുള്ള സങ്കല്‍പംഒന്നുകില്‍ ഡോക്ടര്‍ അല്ലെങ്കില്‍ എന്‍ജിനീയര്‍ .എന്നാല്‍ ഇന്നു കാലം മാറിവിദ്യഭ്യാസം യോഗ്യതയായി പരി ഗണിക്കാത്ത ഏക മേഖല രാഷ്ട്രീയമാണ്നേതാക്കന്മാര്‍ മക്കളെ ഇപ്പോള്‍ ജോലിക്ക് വിടുന്നതിനുപകരം കൂടെ നട ത്തി രാഷ്ട്രീയം പഠിപ്പിക്കുന്നു .അല്ലെങ്കില്‍ മക്കളെ നല്ല നിലയിലാക്കാന്‍ വേണ്ടി രാഷ്ട്രീയം കളിക്കുന്നു
,ഉന്നതങ്ങളില്‍ ജോലി നിര്‍വഹിക്കുന്നവര്‍പോലുംഇവരെഅനുസ്സരിക്കേണ്ടുന്ന ദയനീയ അവസ്ഥ നമ്മുടെ ജനാധി പത്യത്തിലെ ഏറ്റവും വലിയ ഒരു അപാകതയാണ് .യാതൊരു പ്രായപരിധിയുമില്ലാതെ ആര്‍ക്കും മത്സരിക്കാം എന്നുള്ളതും വലിയ തെറ്റായി ഇന്നും തുടരുമ്പോള്‍ അതു മനസ്സിലാക്കി പ്ര തികരിക്കേണ്ടത് നമ്മളാണെന്ന് ഇനിയെങ്കിലും തിരിച്ചറിയുക .

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ