ജനാധിപത്യം മരി ക്കുന്നുവോ .... (ഷാനവാസ് വെട്ടൂര്‍ )
ഒരു ജനാധി പത്യ രാജ്യത്തിലെ ജനങ്ങളുടെ പ്രധാന അവകാശ മാണ് അഭിപ്രായങ്ങൾ രേഖപ്പെടുത്തുവാനുള്ള സ്വാതന്ത്ര്യം .അഴിമതിയിലും ആക്രമണങ്ങളിലും എന്നുവേണ്ട സകല ആഭാസങ്ങളിലും മുങ്ങി ക്കുളിച്ചു കൊണ്ടിരിക്കുന്ന നമ്മുടെ അധികാരികള്‍ അല്പമെങ്കിലും ഭയക്കുന്നത് ജനങ്ങള്‍ പ്രതികരിക്കും എന്നു പേടിച്ചിട്ടാണ് ..നാട്ടില്‍ നടക്കുന്ന എല്ലാ അഴിമതികള്‍ക്കു പിന്നിലും ഒന്നല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഒരു രാഷ്ട്രീയ നേതാവ് പങ്കാളിയാണ് എന്ന സത്യം ആര്‍ക്കും തള്ളിക്ക ളയാനാകില്ല. വ്യക്തിപരമായുംഅല്ലാതെയുംഇവിടെഇവര്‍കാട്ടിക്കൂട്ടുന്നതെമ്മാടിത്തരങ്ങള്‍ ഒരുപരിധിവരെജനങ്ങളെഅറിയിക്കുന്നതില്‍ഇന്നു "ഫെയ്സ്ബുക്ക് നിര്‍ണ്ണായകമായ ഒരു പങ്കു വഹിക്കുന്നു .അഭിപ്രായങ്ങള്‍ തുറന്ന്എഴുതുവാനും പങ്കു വെക്കുവാനുമുള്ള അവകാശം ഇന്ന് നിരോധിക്കപ്പെട്ടിരിക്കുന്നു ,ഇലക്ഷന്‍റെ പേരില്‍ ഇത്തരം പ്രചരണങ്ങള്‍ പാടില്ല എങ്കില്‍ നാം അഴിമതിക്കാരെ പിന്തുണ ക്കുന്നതിനു തുല്യമല്ലേ..... ...ഇവരുടെ ഒക്കെ യതാര്‍ത്ഥ ചിത്രം ജനങ്ങളെ അറിയിക്കുവാന്‍ നമുക്കു നഷ്ടപ്പെടുന്ന സ്വാതന്ത്ര്യം ഇത്തരം കഴിവുകെട്ട ആള്‍ക്കാര്‍ (മുന്നണി വിത്യാസമില്ലാതെ ) വീണ്ടും അധികാരത്തില്‍ വരുവാന്‍ കളംഒരുക്കും.എന്നതില്‍ സം ശ യം വേണ്ട .. ....ആര്‍ക്കും അധികാരത്തിലിരിക്കുമ്പോള്‍ എന്തും ആകാം ,പക്ഷെ ഇലക്ഷന്‍ വരുമ്പോള്‍ ജനങ്ങള്‍ക്ക് ഇതു വിളിച്ചു പറയാന്‍ അവകാശ മില്ല ,പറഞ്ഞു പോയാല്‍ പിന്നെ കേസ്,തിരഞ്ഞെടുപ്പു ലം ഘ നം ...പിന്നെ എന്താണ് പറയേണ്ടത് ,എന്തായാലും നല്ലതായി പറയാന്‍ ഒന്നും ഇവര്‍ക്കാര്‍ക്കുമില്ലല്ലോ..
എന്തു ചെയ്യാം ......അവകാ ശ സ്വാ ത ന്ത്ര്യവും മരിച്ചു തുടങ്ങിയിരിക്കുന്നു .ഒന്നുകില്‍ ഖേദി ക്കാം ..അല്ലെങ്കില്‍ നമുക്കു ലജ്ജി ക്കാം .....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ