സാമുദായിക രാഷ്ട്രീയം ഒരു തിരിച്ചറിവ് .......
ഷാനവാസ് വെട്ടൂര്‍
ചീഞ്ഞുനാറുന്ന രാഷ്ട്രീയ സംസ്കാരംസമൂഹത്തെ കാര്‍ന്നു തിന്നുമ്പോള്‍ ഇന്ന്
അവര്‍ക്ക് ചുക്കാന്‍പിടിക്കുന്നത് സാമുദായിക സം ഘടനകള്‍ആണെന്നുള്ളത് വളരെഖേദകരമാണ്.സമുദായത്തിന്‍റെഉയര്‍ച്ചക്കുവേണ്ടിപ്രവര്‍ത്തിക്കേണ്ടവര്‍ ഇന്ന്സജീവ രാഷ്ട്രീയത്തില്‍ പ്രത്യക്ഷമായോ പരോക്ഷമായോ ഇടപെടുന്നത് നാടിന്‍റെ ഭാവിയെയും,മുന്നോട്ടുള്ള വളര്‍ച്ചയെയും സാരമായിബാധിക്കും എന്നതില്‍ ആര്‍ക്കുംസംശ യംവേണ്ട ...
ആത്മാഭി മാനവും ആദര്‍ശവും പണയപ്പെടുത്തി അരമനകളിലോ .മടങ്ങളിലോ അല്ലെങ്കില്‍ പാണക്കാട്ടോ .കണിച്ചികുളങ്ങരയോ,പെരു ന്നയിലോപോയി കുമ്പിടാതെ അധികാരത്തിലെത്താം എന്നു വിശ്വസിക്കുന്ന ഒരു നേതാവും അല്ലാത്ത" ഒരുതരം നേതാക്കൾ " അധികാരത്തി ലെത്തുമ്പോള്‍ നമുക്കു നഷ്ടമാകുന്നത് നാംകാത്തു സൂക്ഷിച്ച മതേതരത്തില്‍ അധിഷ്ടിത മായ നമ്മുടെ സംസ്കാരമാണ് . ഇവിടെ സമുദായത്തിന്‍റെശക്തി നോക്കി അല്ലാതെ സ്ഥാനാര്‍ത്തികളെ വിജയിപ്പിക്കുവാന്‍ ഇന്നു ഒരുമുന്നണിക്കുമാകുന്നില്ല ...ആദര്‍ ശ രാഷ്ട്രീയത്തിന്‍റെഅപ്പോസ്തലന്മാര്‍എന്നു നാം വിശേഷിപ്പിച്ചവര്‍ പോലും അധികാരം മുന്നില്‍ ക്കണ്ട് വാക്കുകള്‍ മാറ്റി പറയുന്ന ദുരവസ്ഥ ക്ക്നാം സാക്ഷി ആകേണ്ടി വരുന്നു ..ദൈവംദാനമായി നല്‍കിയ ബോണസ് ആയുസ്സില്‍ ജീവിക്കുന്ന കണ്ണും ചെവിയും പോലും നന്നായി പ്രവര്‍ത്തി ക്കാത്തവര്‍ പോലും ,താനില്ലെങ്കില്‍ ഇവിടെ പ്രളയം"എന്നമാതിരി പ്രവര്‍ത്തിക്കുമ്പോഴാണ് രാഷ്ട്രീയം എന്ന ലാഭകൃഷിയെ ക്കുറിച്ചു ഓര്‍ത്തുപോകുന്നത്
.എന്‍റെ ജാതി ,എന്‍റെ സമുദായം എന്ന ചിന്ത മാറ്റിഎന്‍റെനാട്,എന്‍റെസമൂഹം
എന്നചിന്തസാമുദായികനേതാക്കള്‍ക്കുണ്ടാകണംആത്മീയതയുടെപേരുപറഞ്ഞ്ഇരിക്കുന്ന സിംഹാസനം ഉറപ്പിക്കുന്നവര്‍ ഇല്ല എങ്കില്‍ ഒന്നും നഷ്ടമാകില്ല എന്നു മനസ്സിലാക്കുവാന്‍ ഇനിയെങ്കിലും നമുക്കു കഴിയണം .വിദ്യാഭാസ കൃഷിയിലൂടെയും ,നിയമനങ്ങളിലൂടെയും മറ്റും കോടികള്‍ കൊയ്യുന്ന ഇവരുടെ പാപ്പരത്വം ബാധിച്ച കപട ആദര്‍ശങ്ങളില്‍ നാംവീണു കൂടാ . ..അവരെ വാഴ്ത്തി നിലനില്‍പ്പു കാംഷിക്കുന്ന നേതാക്കളെയും നാം ഉള്‍ക്കൊള്ളരുത്. വ്യക്തികള്‍ ഒരിക്കലും ദൈവങ്ങളല്ല , ആ തിരിച്ചറിവ് നമുക്കുണ്ടാകണം .ഇവര്‍ വിനിയോഗിക്കുന്ന പണവും ഇവരുടേതല്ല,.കൂടുതല്‍ നേടി കുറച്ചുമാത്രം ഇവര്‍ പാവങ്ങളുടെ പേരില്‍ വിനിയോഗിക്കുമ്പോള്‍,ഇതു മനസ്സിലാക്കുവാന്‍ പോലുമുള്ള സാമാന്യ തിരിച്ചറിവ് ഈ സാക്ഷര കേരളത്തിലെ സാമാന്യ
ജനങ്ങള്‍ക്കില്ലാത്തതില്‍ ദുഖിക്കുകയല്ലാതെ എന്ത് ചെയ്യാന്‍ ..?
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ