2014, മാർച്ച് 23, ഞായറാഴ്‌ച


പ്രവാസിയും തിരഞ്ഞെടുപ്പും ... 
                                                ഷാനവാസ്  വെട്ടൂര്‍

             ജനാധിപത്യരാജ്യത്തിന്‍റെ മര്‍മ്മ പ്രധാനമായ വോട്ടവകാശ മെന്നകര്‍മ്മം നിര്‍വഹിക്കുവാന്‍ സാധിക്കാത്ത ഒരു വിഭാഗമാണ്‌ പ്രവാസികള്‍ ,എങ്കില്‍ കൂടി രാജ്യത്തിന്‍റെ സാമ്പത്തിക സ്രോതസ് നമ്മളിലൂടെയാണ്‌കടന്നു പോകുന്നത് എന്ന കാര്യം  ഒരു പരിധിവരെ ശരിയാണ്.ശക്തമായ ഒരു സംഘടിതസ്വഭാവം നമുക്കില്ലാത്തതുകൊണ്ടാണ് മാറിമാറിവരുന്ന ഭരണ വര്‍ഗ്ഗങ്ങളൊന്നുംനമ്മെ ക്കുറിച്ചു ചിന്തിക്കാത്തതും . ഇന്നു നാം പ്രവാസികളല്ലാത്ത വിദേശിക ളായി മാറിയിരിക്കുന്നു. വോട്ടവകാശമെന്നത് ഇന്ന്ആഗ്രഹമല്ല,  ഒരു ദുരാഗ്രഹം പോലെ മാറിയിരിക്കുന്നു .വിശ്വാസം നഷ്ടപ്പെട്ട ജനാധിപത്യത്തില്‍ എന്തു വോട്ട് എന്നു വളരെ ലളിതമായി മറുപടി പറയുന്നവരായി നമ്മളില്‍ പലരും ചിന്തിക്കുന്നതുകൊണ്ടുതന്നെയാണ് നമ്മുടെ ഇന്നത്തെ ഈ സംരക്ഷിത മല്ലാത്ത അവസ്ഥ ക്കു കാരണവും. ഒരു തൊഴിലിനായി  നാടുവിട്ടുപോയി, ഒരു സുപ്രഭാത ത്തില്‍  ഒന്നുമില്ലാത്ത സാഹചര്യങ്ങളില്‍ ജീവിതം നഷ്ടപ്പെട്ട് തിരിച്ചെ ത്തുന്നവര്‍ ഇന്നു വളരെ കൂടിയിരിക്കുന്നു. നാട്ടില്‍ തൊഴില്‍ ലഭ്യമല്ലാത്ത സാഹചര്യത്തില്‍ എന്തെങ്കിലും പണി ചെയ്തു ജീവിക്കാന്‍ പോകുന്ന പ്രവാസികളുടെ പ്രശ നങ്ങള്‍ക്ക് ഒരു പരിഗണനയും നല്‍കാത്തതില്‍ നമുക്കുള്ള പ്രതിഷേധം ഏതു രീതിയില്‍ പ്രകടമാക്കാന്‍ കഴിയുമോ ആരീതിയില്‍ പ്രതികരിക്കാന്‍ നാം തയ്യാറാകണം .വോട്ടു ബാങ്കില്‍ കണ്ണുവെച്ചു ആവശ്യത്തിനും അനാവശ്യ ത്തിനും കോടികള്‍ മുടക്കുന്ന ഭരണ വര്‍ഗ്ഗം ,പ്രവാസികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും പ്രയോജന പ്രധമായഒന്നും ചെയ്യാന്‍ തയ്യാറാകാത്തതും നമുക്ക്  വോട്ടില്ലാത്തത്കൊണ്ടു മാത്രമാണ്എന്നു തിരിച്ചറിയേണ്ടി യിരിക്കുന്നു .ആരു ഭരിച്ചാലും പ്രവാസിക്കു കഞ്ഞി കുമ്പിളില്‍ തന്നെ എന്നു മാറ്റി വായിക്കേ ണ്ടുന്ന സമയം കടന്നിരിക്കുന്നു      തി രഞ്ഞെടുപ്പും ,തിരഞ്ഞെടുപ്പുവാര്‍ത്തകളും മാധ്യമങ്ങളിലൂടെ കണ്ട് വെറും വിഡ്ഢികളായി മാറിക്കൊണ്ടിരിക്കുമ്പോള്‍ നഷ്ടപ്പെടുന്ന അവകാ ശ ങ്ങള്‍ക്കുവേണ്ടി സംസാരിക്കുവാനും ജനാധിപത്യത്തിനു പകരം വളര്‍ന്നു വരുന്ന ജന പ്രതിനിധികളുടെ ആധിപത്യത്തെ തിരിച്ചറിയുവാനും  
നമുക്ക് എന്ന് ആകുമോ ...എന്തോ ...? 





അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ